ഇന്ധന സെസ്; മാധ്യമപ്രചാരണത്തിൽ പ്രതിപക്ഷം വീണു: മുഖ്യമന്ത്രി
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിൽ ഒരു രൂപ കുറയ്ക്കുമെന്ന മാധ്യമപ്രചാരണത്തിൽ പ്രതിപക്ഷം വീണുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു രൂപ കുറയ്ക്കുമെന്ന് മാധ്യമങ്ങളാണ് പ്രചരിപ്പിച്ചത്. അതിൽ പ്രതിപക്ഷം വീഴുകയാണുണ്ടായത്.
ആദ്യമേ സർക്കാർ നിലപാട് പ്രഖ്യാപിച്ചു. അതിൽ തന്നെ ഉറച്ചുനിൽക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Leave A Comment