‘ഞങ്ങളുടെ പെണ്‍കുട്ടികളെ പുരുഷ പോലീസ് തൊട്ടാൽ കൈയും കെട്ടി നോക്കിനില്‍ക്കില്ല', സതീശൻ
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകയോട് പോലീസ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പോലീസിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഞങ്ങളുടെ പെണ്‍കുട്ടികള്‍ സമരത്തിനിറങ്ങിയാല്‍ പുരുഷ പോലീസ് ആക്രമിക്കുമെന്ന് വന്നാല്‍ അത് കൈയും കെട്ടി നോക്കിയിരിക്കില്ല. ഇനിയും നടപടിയില്ലെങ്കില്‍ തങ്ങള്‍ മറ്റ് വഴികള്‍ ആലോചിക്കുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Leave A Comment