ലൈഫ് മിഷൻ അഴിമതി; സി.എം. രവീന്ദ്രന്റെ മൊഴിയെടുക്കാൻ ഇഡി
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തും. ഇത് മൂന്നാം തവണയാണ് ഇഡി രവീന്ദ്രന്റെ മൊഴി എടുക്കുന്നത്.
കേസിലെ മറ്റ് പ്രതികളായ എം.ശിവശങ്കർ ഐഎഎസും സ്വപ്ന സുരേഷും തമ്മിൽ നടത്തിയ വാട്സ്ആപ്പ് ചാറ്റുകളിൽ രവീന്ദ്രനെപ്പറ്റി പരാമർശമുണ്ട്. ഇരുവരും രവീന്ദ്രനെതിരെ മൊഴി നൽകിയിരുന്നു.
Leave A Comment