കേരളം

കോ​ഴി​ക്കോ‌​ട് കെ​എ​സ്‌​യു നേതാക്കൾ ക​സ്‌​റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ‌​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ‌​ട് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ. കെ​എ​സ്‌​യു ജി​ല്ലാ വെെ​സ് പ്ര​സി​ഡ​ന്‍റ് സൂ​ര​ജി​നെ​യും എ​ല​ത്തു​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ഗി​നെ​യു​മാ​ണ് പോ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

മു​ഖ്യ​മ​ന്ത്രി പോ​കു​ന്ന റോ​ഡി​ന് സ​മീ​പം നി​ൽ​ക്കു​ന്ന ഇ​വ​രു​ടെ കെെ​യി​ൽ കെ​എ​സ്‌​യു പ​താ​ക ക​ണ്ട​ത്തോ​ടെ​യാ​ണ് ന​ട​ക്കാ​വ് പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് ഇ​വ​രെ സ്ഥ​ല​ത്ത് നി​ന്ന് മാ​റ്റി​യ​ത്.

151 സി​ആ​ർ​പി​സി വ​കു​പ്പ് പ്ര​കാ​ര​മു​ള്ള ക​രു​ത​ൽ ത​ട​ങ്ക​ൽ ആ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ന്ന​ത്ത സു​ര​ക്ഷ‍​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ജി​ല്ല​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Leave A Comment