കേരളം

ട്രായ് പുതിയ താരിഫ് ഓർഡർ: പേ ചാനൽ നിരക്കുകൾ വർധിപ്പിച്ച് ബ്രോഡ്കാസ്റ്റർമാർ

കൊച്ചി: ട്രായുടെ പുതിയ താരിഫ് ഓര്‍ഡര്‍(NTO 3)ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിലായതിന്റെ ഭാഗമായി ബ്രോഡ്കാസ്റ്റര്‍മാര്‍ ചാനല്‍ നിരക്കുകളില്‍ കുത്തനെയുള്ള വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. പേ ചാനൽ നിരക്ക് വർദ്ധിപ്പിക്കാൻ പ്രമുഖ ബ്രോഡ്കാസ്റ്റർമാർ എടുത്ത തീരുമാനം നടപ്പിലാക്കുന്നതോടെ സംസ്ഥാനത്ത് കേബിൾ ടിവി നിരക്കിൽ വർദ്ധനവ് ഉണ്ടാവാനാണ് സാധ്യത. ഇതിനെതിരെ കേരളവിഷനും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും തങ്ങളുടെ വിലയേറിയ ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നതില്‍ ഉറച്ചുനില്‍ക്കുവാനുള്ള തീരുമാനം കൈക്കൊണ്ടതിനാല്‍ കേരളവിഷൻ  പ്ലാറ്റ്‌ഫോമില്‍ നിന്നും ബ്രോഡ്കാസ്റ്റര്‍മാര്‍ ചില ചാനലുകള്‍ സ്വിച്ച് ഓഫ് ചെയ്യുവാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്.



അതു കൊണ്ട് ഉപഭോക്താക്കളുടെ പരിപൂര്‍ണ സഹകരണം ഇക്കാര്യത്തില്‍ കേരളവിഷനും സിഒഎയും അഭ്യർത്ഥിക്കുകയാണ്.

Leave A Comment