മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം
കൊല്ലം: കൊല്ലത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനുനേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. കൊല്ലം കൊട്ടിയത്തും മാടൻനടയിലുംവച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കായി കനത്ത സുരക്ഷയാണ് കൊല്ലത്ത് ഒരുക്കിയത്. സി. കേശവന് സ്മാരക ടൗണ്‍ഹാളില്‍ സംസ്ഥാന റവന്യൂദിനാഘോഷവും പുരസ്കാര വിതരണത്തിനുമായാണ് മുഖ്യമന്ത്രി കൊല്ലത്ത് എത്തിയത്.
അഞ്ചിന് ക്യുഎസി ഗ്രൗണ്ടില്‍ ലോയേഴ്സ് യൂണിയന് സംസ്ഥാന സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
Leave A Comment