കേരളം

കെ സുധാകരനെത്തിരെ രൂക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: കെപിസിസി ഭാരവാഹി യോഗത്തിൽ കെ സുധാകരനെത്തിരെ രൂക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്. പാർട്ടിയിൽ കൂടിയാലോചനയില്ലെന്ന് വിമർശനം. ചർച്ചയില്ലാതെ പട്ടിക തയ്യാറാക്കുന്നു. പുനസംഘടനയിൽ പട്ടിക വിഭാഗക്കാർക്കുള്ള സംവരണം ഉറപ്പാക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.

പാർട്ടിയിൽ യാതൊരു വിധത്തിലുള്ള കൂടിയാലോചനകളും നടക്കുന്നില്ല, ഡയലോഗ്, ഡിസ്‌കഷൻ, ഡിസിഷൻ എന്നതായിരുന്നു കോൺഗ്രസിന്റെ രീതി. ഈ മൂന്ന് ‘ഡി’കളും നേതൃത്വം മറന്നിരിക്കുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് വിമർശിച്ചു. പുനഃസംഘടനാ നടപടികൾ വൈകുന്നതിലുള്ള അതൃപ്തിയും ഇന്നത്തെ ഭാരവാഹി യോഗത്തിൽ ഉയർന്നിട്ടുണ്ട്.

Leave A Comment