'യൂസഫലിയുടെ പേര് പറഞ്ഞും വിജയ് പിള്ള ഭീഷണിപ്പെടുത്തി': സ്വപ്ന
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഗുരതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് നടത്തിയ ഫേസ് ബുക്ക് ലൈവിൽ എം എ യൂസഫലിയെക്കുറിച്ചും പരാമർശം. മൂന്ന് ദിവസം മുമ്പ് കാണാനെത്തിയ വിജയ് പിള്ള എന്നൊരാൾ ആണ് യൂസഫലിയുടെ പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് സ്വപ്ന വെളിപ്പെടുത്തി. എനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് എന്നെ കുടുക്കുമെന്നായിരുന്നു വിജയ് പിള്ളയുടെ ഭീഷണിയെന്നാണ് സ്വപ്ന പറഞ്ഞത്. ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് എന്നെ അകത്താക്കാൻ എളുപ്പമാണെന്നും അയാൾ പറഞ്ഞെന്നും സ്വപ്ന പറഞ്ഞു.
Leave A Comment