കേരളം

കുപ്പിവെള്ളം ശുദ്ധമാണോ?; പരിശോധന തുടങ്ങി

കൊച്ചി: കുപ്പിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് തുടക്കമിട്ടു. 14 ജില്ലകളിലും ഇതിനായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു.

കടകളിൽ നിന്നു വാങ്ങുന്ന കുപ്പിവെള്ളം കുടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

ശുദ്ധജലം, ശീതളപാനീയങ്ങൾ എന്നിവ നിറച്ച പ്ലാസ്റ്റിക് കുട്ടികൾ വെയിൽ കൊള്ളുന്ന രീതിയിൽ കടകളിൽ തൂക്കി ഇടുന്നതും വെയിൽ ഏൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ടുപോകുന്നതും ഒഴിവാക്കണമെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു.

Leave A Comment