വയനാട്ടിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
കൽപ്പറ്റ: വയനാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി പ്രതിഷേധം. മാനന്തവാടി തലപ്പുഴ ക്ഷീര സംഘത്തിന് മുന്നിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
സർക്കാരിന്‍റെ നികുതി വർധനയ്ക്കെതിരേയാണ് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. സർക്കാരിന്‍റെ വന സൗഹൃദ സദസ് ഉദ്ഘാടനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രി വയനാട്ടിൽ എത്തിയത്.
Leave A Comment