കേരളം

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി: ലോ​കാ​യു​ക്ത ഫു​ള്‍​ബെ​ഞ്ച് കേ​സ് 12 ന് ​

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന കേ​സ് ലോ​കാ​യു​ക്ത ഫു​ള്‍​ബെ​ഞ്ച് ഈ ​മാ​സം 12 ന് ​പ​രി​ഗ​ണി​ക്കും. ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്, ഉ​പ​ലോ​കാ​യു​ക്ത​മാ​രാ​യ ജ​സ്റ്റീ​സ് ഹാ​റൂ​ണ്‍ അ​ല്‍ റ​ഷീ​ദ്, ജ​സ്റ്റീ​സ് ബാ​ബു​മാ​ത്യു പി. ​ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക.

കേ​സി​ൽ വി​ധി പു​റ​പ്പെ​ടു​വി​ക്കാ​തെ ലോ​കാ​യു​ക്ത ഫു​ൾ​ബെ​ഞ്ചി​ന് വി​ടു​ക​യാ​യി​രു​ന്നു. ര​ണ്ടം​ഗ ബെ​ഞ്ചി​ൽ ഭി​ന്നാ​ഭി​പ്രാ​യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഫു​ൾ​ബെ​ഞ്ചി​ന് വി​ട്ട​ത്. ലോ​കാ​യു​ക്ത​യ്ക്ക് ഈ ​കേ​സ് പ​രി​ഗ​ണി​ക്കാ​നാ​കു​മോ എ​ന്ന​തി​ല​ട​ക്കം ഫു​ള്‍ ബെ​ഞ്ച് വാ​ദം കേ​ള്‍​ക്കും.

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം ആ​ര്‍.​എ​സ്. ശ​ശി​കു​മാ​റാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റു​ള്ള​വ​ര്‍​ക്കും എ​തി​രെ ലോ​കാ​യു​ക്ത​യെ സ​മീ​പി​ച്ച​ത്. 2018 സെ​പ്റ്റം​ബ​റി​ല്‍ ഫ​യ​ല്‍ ചെ​യ്ത ഹ​ര്‍​ജി​യി​ല്‍ 2022 മാ​ര്‍​ച്ച് 18 നാ​ണ് വാ​ദം കേ​ള്‍​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യ​ത്.

Leave A Comment