അരിക്കൊമ്പൻ വരുന്നു; കുമളിയിൽ നിരോധനാജ്ഞ
കുമളി: ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊന്പനെ കുമളിയിലേക്ക് മാറ്റും. ഇതിനോട് അനുബന്ധിച്ച് കുമളിയിൽ ഇടുക്കി സബ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുമളിയിൽനിന്ന് 22 കിലോമീറ്റർ അകലെ സീനിയറോട വനമേഖലയിലാണ് അരിക്കൊന്പനെ തുറന്നുവിടുക. ഇതിനായി ഉൾക്കാട്ടിലേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വഴി വെട്ടിയിരുന്നു.
അതേസമയം പിടിയിലായ അരിക്കൊന്പനെ റേഡിയോ കോളർ ധരിപ്പിച്ചു. ആനയുടെ പുറത്തുകയറിയാണ് വനപാലകർ റേഡിയോ കോളർ പിടിപ്പിച്ചത്. ഇന്ന് 3.30തോടെയാണ് അരിക്കൊന്പനെ വനംവകുപ്പിന്റെ വാഹനത്തിൽ കയറ്റിയത്.
Leave A Comment