പണിയെടുക്കാതെ ബില്ലുമാറി; പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ചെയ്യാത്ത ജോലിക്ക് ബില്ലുമാറിയ സംഭവത്തിൽ രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാതെ കരാറുകാരന് ബില്ല് മാറി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.
അസിസ്റ്റൻഡ് എക്സിക്യൂറ്റീവ് എൻജിനീയർ ബിനു, അസിസ്റ്റൻഡ് എൻജിനീയർ അഞ്ചു സലിം എന്നിവർക്കാണ് സസ്പെൻഷൻ. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് നടപടിയെടുത്തത്.
മല്ലശേരി-പ്രമാടം റോഡിന്റെ പണിയുമായി ബന്ധപ്പെട്ടാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്.
Leave A Comment