‘ചെങ്കോൽ’ ട്വീറ്റ് കാവിവത്കരണത്തിന്റെ ഭാഗം, തരൂര്‍ മതേതര വാദി: എം.എം ഹസന്‍
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തൂരിന്‍റെ ‘ചെങ്കോൽ’ ട്വീറ്റിലെ നീരസം പ്രകടിപ്പിച്ച് യു ഡി എഫ് കൺവീനർ എം എം ഹസൻ. ചെങ്കോൽ സംബന്ധിച്ച ശശി തരൂരിന്‍റെ ട്വീറ്റ് അത്ഭുതപ്പെടുത്തിയെന്ന് ഹസൻ വ്യക്തമാക്കി.
ശശി തരൂരിനെ മതേതരവാദി എന്ന നിലയിലാണ് അറിയുന്നതെന്നും, അങ്ങനെയുള്ള തരൂരിൽ നിന്ന് ഇങ്ങനെ ഒരു ട്വീറ്റ് പ്രതീക്ഷിച്ചില്ലെന്നും യു ഡി എഫ് കൺവീനർ കൂട്ടിച്ചേർത്തു. ചെങ്കോല്‍ സമ്മാനിച്ചതായി ചരിത്രത്തില്‍ ഒരു രേഖയും ഇല്ലെന്നും ഇത് കാവിവത്കരണത്തിന്റെ ഭാഗമാണെന്നും എം.എം ഹസന്‍ പറഞ്ഞു. സംഭവത്തില്‍ ശശി തരൂര്‍ തന്നെ വിശദീകരിക്കട്ടെയെന്നും എം.എം ഹസന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട ശശി തരൂരിന്റെ ട്വീറ്റാണ് വിവാദമായത്. ചെങ്കോല്‍ പാരമ്പര്യത്തിന്റെ പ്രതീകമാണെന്നും ചേര്‍ത്തുനിര്‍ത്തപ്പെടേണ്ടതാണെന്നുമായിരുന്നു ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.
കോൺഗ്രസിൽ അഞ്ചു ഗ്രൂപ്പ് ഉണ്ടെന്ന വി എം സുധീരന്‍റെ പരാമർശത്തിലും ഹസൻ വിമർശനം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളെ രജിസ്റ്റർ ചെയ്യും പോലെ കെ പി സി സി ആസ്ഥാനത് ഗ്രൂപ്പ് രജിസ്റ്റർ ചെയ്യാറില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അഞ്ചു ഗ്രുപ്പൊക്കെ ഉണ്ടെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും ആ കാര്യമാകും സുധീരൻ പറഞ്ഞതെന്നും ഹസൻ അഭിപ്രായപ്പെട്ടു. രണ്ടു ഗ്രുപ്പിനെ തന്നെ താങ്ങാൻ ഉള്ള ശക്തി പാർട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave A Comment