കേരളം

മഗ്സസെ അവാർഡ് നിരസിച്ചെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: മഗ്സസെ അവാർഡ് നിരസിച്ചുവെന്ന്  കെ കെ ശൈലജ. പാർട്ടി തീരുമാനമാണ് അവാർഡ് നിരസിച്ചത്. പാർട്ടി കേന്ദ്ര കമ്മിറ്റിയുമായി വിഷയം ചർച്ച ചെയ്തു. സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയെന്നും പറഞ്ഞു. രാഷ്ട്രീയക്കാർക്ക് ഈ അവാർഡ് നൽകുന്ന പതിവില്ല. വ്യക്തിയെന്ന നിലയിലാണ് അവാർഡിനായി പരിഗണിച്ചതെന്നും കെ കെ ശൈലജ.

മൂന്നുമാസം മുമ്പാണ് അവാർഡ് വിവരം മഗ്സസെ ഫൗണ്ടേഷൻ ശൈലജയെ അറിയിച്ചത്. ഇതേ തുടർന്നാണ് പാർട്ടി കേന്ദ്ര കമ്മിറ്റിയെ അറിയിച്ചത്.

ഏഷ്യയുടെ നോബല്‍ സമ്മാനമായി പരക്കെ കണക്കാക്കപ്പെടുന്ന മഗ്‌സസെ അവാര്‍ഡ് അന്തരിച്ച ഫിലിപ്പൈന്‍സ് ഭരണാധികാരി ആയിരുന്ന രമണ്‍ മഗ്‌സസെയുടെ പേരിലുള്ള അന്തര്‍ദേശീയ ബഹുമതിയാണ്.

അവാര്‍ഡ് ശൈലജ സ്വീകരിച്ചിരുന്നെങ്കില്‍ ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളി വനിതയായി അവര്‍ മാറുമായിരുന്നു. വര്‍ഗീസ് കുര്യന്‍, എംഎസ് സ്വാമിനാഥന്‍, ബി ജി വര്‍ഗീസ്, ടിഎന്‍ ശേഷന്‍ എന്നിവര്‍ക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയായും അവര്‍ മാറുമായിരുന്നു.

Leave A Comment