സുധാകരനെതിരെ പരാതി നൽകിയ പ്രശാന്ത് ബാബു പണം തട്ടിയെന്ന പരാതിയുമായി വയോധിക
കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ സാമ്പത്തികത്തട്ടിപ്പ് ആരോപണം ഉയർത്തിയ മുൻ ഡ്രൈവർ പ്രശാന്ത് ബാബു പണം തട്ടിയെന്ന പരാതിയുമായി വയോധിക.
കണ്ണൂര്‍ മൊറാഴ സ്കൂളില്‍ അധ്യാപിക ജോലി തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് പ്രശാന്ത് ബാബു 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന് സത്യവതി എന്ന സ്ത്രീ ആരോപിച്ചു.
പണമായും ചെക്ക് മുഖേനയുമാണ് പ്രശാന്ത് ബാബു 15 ലക്ഷം രൂപ കൈപ്പറ്റിയതെന്ന് സത്യവതി അറിയിച്ചു. മൊറാഴ സ്കൂളിലെ ഒരു അധ്യാപകന് വിദേശത്തേക്ക് പോകാനുണ്ടെന്നും അപ്പോള്‍ ഒഴിവ് വരുമെന്നും പറഞ്ഞാണ് പണം കൈപ്പറ്റിയത്.
മാനേജ്മെന്റിന് കൊടുക്കാനായി 15 ലക്ഷം തരണമെന്നാണ് പ്രശാന്ത് ബാബു അറിയിച്ചു. എന്നാൽ ജോലി കിട്ടാതായതോടെ മാനേജറെ സമീപിച്ചപ്പോൾ ഇത്തരത്തിൽ പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമായി.
തുടർന്ന് പോലീസിനെ സമീപിച്ചെങ്കിലും രണ്ട് ലക്ഷം രൂപ വീതം മാസം നൽകി കേസ് ഒതുക്കാമെന്ന് പ്രശാന്ത് ബാബു അറിയിച്ചിരുന്നു. എന്നാൽ ഈ വാഗ്ദാനം പാലിക്കാതെ ഇയാൾ ഭീഷണി തുടർന്നെന്ന് സത്യവതി അറിയിച്ചു.
Leave A Comment