ഏക സിവിൽകോഡ്: സെമിനാറിനില്ല, സിപിഎമ്മിന്റെ ക്ഷണം നിരസിച്ച് മുസ്ലീം ലീഗ്
മലപ്പുറം: ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുസ്ലീം ലീഗിന്റെ നിലപാട് അറിയിച്ചത്.യുഡിഎഫിന്റെ പ്രധാന ഘടക കക്ഷിയാണ് മുസ്ലീം ലീഗ്. അതുകൊണ്ടുതന്നെ മുസ്ലീം ലീഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ കഴിയു. സെമിനാർ നടത്താനും പങ്കെടുക്കാനും സംഘടനകൾക്ക് അവകാശമുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
അതേസമയം, ഭിന്നിപ്പിക്കലിന് വേണ്ടിയാകരുത് സെമിനാറുകളെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
Leave A Comment