'മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്': പോലീസിനോട് ഹൈക്കോടതി
കൊച്ചി: അന്വേഷണത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചെടുക്കുന്ന പോലീസ് നടപടിക്കെതിരേ കര്‍ശന താക്കീതുമായി ഹൈക്കോടതി. നടപടികള്‍ പാലിക്കാതെ ഫോണ്‍ പിടിച്ചെടുക്കരുതെന്ന് കോടതി പറഞ്ഞു.
ഒളിവില്‍ കഴിയുന്ന മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയയെ കണ്ടെത്താനെന്ന പേരിലാണ് മാധ്യമപ്രവര്‍ത്തകനായ ജി. വിശാഖന്റെ വീട് റെയ്ഡ് ചെയ്ത് മൊബൈല്‍ ഫോണ്‍ അടക്കം പോലീസ് പിടിച്ചെടുത്തത്. ഇത് ചോദ്യം ചെയ്ത് വിശാഖന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
പ്രതിയല്ലാത്ത ആളുടെ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. മാധ്യമപ്രവര്‍ത്തകന്റെ അടിസ്ഥാന അവകാശമാണ് ഇതിലൂടെ ലംഘിക്കപ്പെട്ടത്. ഇത്തരത്തില്‍ എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ പിടിച്ചെടുക്കുമോ എന്ന് കോടതി ചോദിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്നും കോടതി ഓര്‍മപ്പെടുത്തി. ഫോണ്‍ അടിയന്തരമായി വിട്ടുനല്‍കാനും കോടതി നിര്‍ദേശം നല്കി.
Leave A Comment