പാലാരിവട്ടം മേൽപ്പാലം അഴിമതി: കരാർ കമ്പനി ആർഡിഎസ് കരിമ്പട്ടികയിൽ
തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് കരാർ കമ്പനിയായ ആർഡിഎസിനെ സംസ്ഥാന സർക്കാർ കരിമ്പട്ടികയിൽ പെടുത്തി.അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ കമ്പനിയുട എ ക്ലാസ് ലൈസൻസും റദ്ദാക്കി. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയറുടേതാണ് നടപടി.
അടുത്ത അഞ്ച് വർഷം സംസ്ഥാന സർക്കാറിന്റെ ടെണ്ടറുകളിൽ കമ്പനിയുടെ പേരിലോ ബെനാമി പേരിലോ ആർഡിഎസിന് പങ്കെടുക്കാനാവില്ല.
മേൽപ്പാലം നിർമാണ അപാകത പരിഹരിക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്.
Leave A Comment