ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലേക്ക് ജനപ്രവാഹം
കോട്ടയം: പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്കു ജനപ്രവാഹം. ഉമ്മന്‍ ചാണ്ടി മരിച്ച് മൂന്നാം ദിനമായ ഇന്നുരാവിലെ പള്ളിയില്‍ പ്രത്യേക കുര്‍ബാനയും കബറിങ്കല്‍ ധുപ പ്രാര്‍ഥനയുമുണ്ടായിരുന്നു. കുടുംബംഗങ്ങള്‍ പ്രാര്‍ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തു.
പള്ളിയിലെത്തിയവരും നാട്ടുകാരുമാണ് കബറിടം സന്ദര്‍ശിക്കുന്നതിനായി എത്തിയത്. പൂക്കള്‍ അര്‍പ്പിച്ചും മെഴുകുതിരി കത്തിച്ചും ആളുകള്‍ പ്രാര്‍ഥിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയില്‍നിന്നു സാഹയം ലഭിച്ച ആളുകളാണ് കൂടുതലും എത്തുന്നത്. പലരും വൈകാരികമായിട്ടാണ് കബറിടത്തിൽ നില്‍ക്കുന്നത്.
വിലാപയാത്രയിലും സംസ്കാര ശുശ്രുഷയിലും പങ്കെടുത്ത പലരും പുതുപ്പള്ളിയിൽനിന്നു മടങ്ങിയിട്ടില്ല. വ്യാഴാഴ്ച രാത്രിയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്കു ശേഷവും പുലരുംവരെ കബറിടത്തിലും പള്ളിപരിസരത്തും ആളുകള്‍ കൂട്ടമായി ഉണ്ടായിരുന്നു.
Leave A Comment