അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവം: മാപ്പ് പറഞ്ഞ് കേരള പോലീസ്
കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞ് കേരള പോലീസ്. കുട്ടിയെ ജീവനോടെ മാതാപിതാക്കള്‍ക്ക് അരികില്‍ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം വിഫലമായെന്ന് പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.മകളെ മാപ്പ് എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പോലീസിന്റെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിനു കാരണമെന്ന് വിമർശിച്ചിരുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും കാര്യക്ഷമമായ തെരച്ചിൽ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഗുരുതര അനാസ്ഥയാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Leave A Comment