കേരളം

ജ​വാ​ന്‍ ജ​ന​പ്രി​യ​ന്‍; ഓ​ണ'ക്കു​ടി'യിൽ 10 ദി​വ​സ​ത്തെ വി​ല്‍​പ്പ​ന 757 കോ​ടി

തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ ഓ​ണ​ക്കാ​ല​ത്ത് ന​ട​ന്ന​ത് റി​ക്കാ​ര്‍​ഡ് മ​ദ്യ​വി​ല്‍​പ്പ​ന. ബു​ധ​നാ​ഴ്ച വ​രെ, ക​ഴി​ഞ്ഞ 10ദി​വ​സം കൊ​ണ്ട് 757 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് ബെ​വ്കോ ഔ​ട്ട്ലെ​റ്റു​ക​ളി​ല്‍ നി​ന്നും വി​റ്റ​ഴി​ച്ച​ത്. ക​ഴി​ഞ്ഞവ​ര്‍​ഷം 700.6 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് ഓ​ണ​ക്കാ​ല​ത്ത് വി​റ്റ​ത്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​റ്റ​ഴി​ഞ്ഞ​ത് ജ​വാ​ന്‍ ബ്രാ​ന്‍​ഡാ​ണ്. 6,30,000 ലി​റ്റ​ര്‍ ജ​വാ​നാ​ണ് വി​റ്റത്. വി​ല കു​റ​വാ​ണെ​ന്ന​താ​ണ് ജ​വാ​നെ ജ​ന​പ്രി​യ​മാ​ക്കു​ന്ന ഘ​ട​ക​ങ്ങ​ളി​ല്‍ ഒ​ന്ന്.

ഉ​ത്രാ​ട ദി​ന​ത്തി​ല്‍ മാ​ത്രം സം​സ്ഥാ​ന​ത്ത് 116 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ബെ​വ്‌​കോ ഔ​ട്ട്ലെ​റ്റ് വ​ഴി വി​റ്റ​ത്. അ​വി​ട്ടം ദി​ന​മാ​യ ബു​ധ​നാ​ഴ്ച ബെ​വ്കോ വി​റ്റ​ത് 91 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ്.

മ​ല​പ്പു​റം തി​രൂ​രി​ലെ ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ദ്യം വി​റ്റ​ത്. 10 ദി​വ​സ​ത്തി​നി​ടെ ഇ​വി​ടെ ഏ​ഴ് കോ​ടി​യു​ടെ മ​ദ്യം വി​റ്റി​ട്ടു​ണ്ട്.

Leave A Comment