മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ മറുപടി ദുർബലമെന്ന് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി അത്യന്തം ദുർബലമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. വിവാദത്തിൽ മുഖ്യമന്ത്രി പറഞ്ഞത് കൃത്യമായ മറുപടിയല്ലെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കും വിധത്തിൽ ചില കാര്യങ്ങൾ പറഞ്ഞു പോവുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മാസപ്പടി വിഷയം ഇവിടെ കൊണ്ട് അവസാനിപ്പിക്കില്ല. പ്രതിപക്ഷ നേതാവിന്റെ അനുമതിയോടെ ബാക്കി കാര്യങ്ങളുമായി മുന്നോട്ട് പോകും. വിഷയത്തിൽ നിന്നും ഒളിച്ചോടാൻ മുഖ്യമന്ത്രിയെ അനുവദിക്കില്ല- മാത്യുകുഴൽ നാടൻ കൂട്ടിച്ചേർത്തു.
മാസപ്പടിയല്ല എക്സാലോജിക്ക് കമ്പനി കൈപ്പറ്റിയത്, ചെയ്ത ജോലിയുടെ പ്രതിഫലമാണെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇതിനെ മാസപ്പടിയാണ് എന്നുപറയുന്നത് പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Leave A Comment