കേരളം

വ​യ​ലാ​ര്‍ അ​വാ​ര്‍​ഡ് ശ്രീ​കു​മാ​ര​ന്‍ ത​മ്പി​ക്ക്

തി​രു​വ​ന​ന്ത​പു​രം: വ​യ​ലാ​ര്‍ അ​വാ​ര്‍​ഡ് സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ശ്രീ​കു​മാ​ര​ന്‍ ത​മ്പി​ക്ക്. "ജീ​വി​തം ഒ​രു പെ​ന്‍​ഡു​ലം' എ​ന്ന ആ​ത്മ​ക​ഥ​യ്ക്കാ​ണ് പു​ര​സ്‌​കാ​രം.

ഒ​രു ല​ക്ഷം രൂ​പ​യും കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍ നി​ര്‍​മി​ച്ച വെ​ങ്ക​ല ശി​ല്‍​പ​വു​മാ​ണ് ല​ഭി​ക്കു​ക. വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യു​ടെ ച​ര​മ വാ​ര്‍​ഷി​ക ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ 27ന് ​പു​ര​സ്‌​കാ​രം ന​ല്‍​കും.

ആ​യി​ര​ക്ക​ണ​ക്കി​ന് സി​നി​മ​ക​ള്‍​ക്ക് പാ​ട്ടു​ക​ള്‍ എ​ഴു​തി​യ​തി​നു പു​റ​മേ 85 സി​നി​മ​ക​ള്‍​ക്ക് തി​ര​ക്ക​ഥ​യും എ​ഴു​തി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ശ്രീ​കു​മാ​ര​ന്‍ ത​മ്പി. "പ്രേം​ന​സീ​ര്‍ എ​ന്ന പ്രേ​മ​ഗാ​നം' അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​യാ​ണ്.

തി​ര​ക്ക​ഥാ​കൃ​ത്ത്, ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വ്, സം​വി​ധാ​യ​ക​ന്‍, സം​ഗീ​ത​ജ്ഞ​ന്‍ എ​ന്നീ നി​ല​ക​ളി​ലും പ്ര​ശ​സ്ത​നാ​ണ് അ​ദ്ദേ​ഹം. മ​ല​യാ​ള സി​നി​മ​ക്ക് ന​ല്‍​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ളെ മു​ന്‍​നി​ര്‍​ത്തി ജെ.​സി. ഡാ​നി​യേ​ല്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. 1940 മാ​ര്‍​ച്ച് 16ന് ​ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ണ് ജ​ന​നം.

Leave A Comment