'ഷെയിംലെസ് പീപ്പിൾ'; പൊലീസുകാരോട് ആക്രോശിച്ച് ഗവർണർ, എസ്എഫ്ഐ ബാനറുകൾ നീക്കി
കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകള്‍ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ രാത്രിയില്‍ നീക്കം ചെയ്ത് പൊലീസ്. ബാനറുകള്‍ നീക്കം ചെയ്യാന്‍ രാവിലെ മുതല്‍ നിര്‍ദേശം നല്‍കിയിട്ടും ഇതിനുള്ള നടപടി വൈസ് ചാന്‍സിലറോ പൊലീസോ സ്വീകരിക്കാത്തതില്‍ രോഷം പ്രകടിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തുകയായിരുന്നു. വൈകിട്ട് 6.45ഓടെ അപ്രതീക്ഷിതമായി ക്യാമ്പസിലൂടെ നടന്നുകൊണ്ടാണ് ബാനറുകള്‍ ഇപ്പോള്‍ തന്നെ നീക്കം ചെയ്യാന്‍ പൊലീസിനോട് കയര്‍ത്തുകൊണ്ട് പറഞ്ഞത്. ഷെയിംലസ് പീപ്പിള്‍ (നാണംകെട്ട വര്‍ഗം) എന്ന് പൊലീസുകാരെ അധിക്ഷേപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ കയര്‍ത്തു സംസാരിച്ചത്.ബാനറുകള്‍ നീക്കം ചെയ്യാത്തതിലുള്ള അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഗവര്‍ണര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ കയര്‍ത്തത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ ഗവര്‍ണര്‍ ശകാര വര്‍ഷം നടത്തുകയായിരുന്നു. മലപ്പുറം എസ് പി ഉൾപ്പെടെ ഉള്ള ഉദ്യോഗസ്ഥരോടാണ് ഗവർണർ ബാനർ നീക്കാത്തത്തിൽ കയർത്തത്. റോഡിൽ ഇറങ്ങിയശേഷമാണ് ബാനർ നീക്കം ചെയ്യാൻ ഗവര്‍ണര്‍ നിർദ്ദേശിച്ചത്. ഇതിനുപിന്നാലെയാണ് ബാനറുകള്‍ നീക്കം ചെയ്തത്. എസ്പിയും മറ്റു പൊലീസുകാരും ചേർന്നാണ് ബാനറുകൾ നീക്കിയത്. സര്‍വകലാശാല കവാടത്തിന് മുന്നില്‍ കൂടുതല്‍ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
‘Down Down Chancellor’; അഴിപ്പിച്ച ബാനർ വീണ്ടും കെട്ടി SFI
കാലിക്കറ്റ് സർവകലാശാലയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് അഴിപ്പിച്ച ബാനർ വീണ്ടും ഉയർത്തി SFIയുടെ പ്രതിഷേധം. ഗവർണർക്കെതിരെ മുദ്രാവാക്യം വിളികളുമായി ബാനർ വീണ്ടും കെട്ടുകയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ നേതൃത്വത്തിലാണ് ബാനർ ഉയർത്തി പ്രതിഷേധിക്കുന്നത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്നും തനിക്കെതിരെ പൊലീസ് പോസ്റ്ററുകൾ പതിപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ആരോപിച്ച് രാജ്ഭവൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. ഗവർണറെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതൊന്നും നടക്കില്ലെന്ന ആരോപണം തന്നെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രധാനമായും ഉന്നയിക്കുന്നത്.
Leave A Comment