കേരളം

മണിപ്പൂരിൽ ക്രൈസ്തവ സഭകൾ ശക്തമായി നിലപാട് സ്വീകരിച്ചില്ല; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കൊച്ചി: മണിപ്പൂരിൽ ക്രൈസ്തവ സഭകൾ ശക്തമായി നിലപാട് സ്വീകരിക്കണമായിരുന്നുവെന്നും അധികാരത്തിൽ ഇരുന്നവർ ഇപ്പോൾ സൗഹൃദത്തിനുവേണ്ടി ശ്രമിക്കുന്നുവെന്നും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത്. മനസ്സിൽ ശത്രുത വച്ചുകൊണ്ടാണ് ഇത്തരക്കാർ സൗഹൃദത്തിന് വേണ്ടി ശ്രമിക്കുന്നത്. ഉന്നതസ്ഥാനത്ത് ഇരുന്നപ്പോൾ ചെറുവിരൽ പോലും അനക്കാൻ ഇവർക്ക് കഴിഞ്ഞില്ല. നാലു വോട്ടിനു വേണ്ടിയാണ് ഇത്തരക്കാർ ചെറുവിരൽ പോലും അനക്കാതെ ഇരുന്നത്.

ഒരു മതവിശ്വാസം സ്വീകരിച്ചു എന്ന പേരിലാണ് അവിടെ നിരവധി ജീവനുകൾ നഷ്ടമായത്. ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിലാണ് ഇവർ ഇപ്പോൾ സൗഹൃദ നീക്കത്തിന് ഇറങ്ങുന്നത്. കലാപ സമയത്ത് ഉന്നതസ്ഥാനത്ത് ഇരുന്ന് ഇവർ ഒരു ചെറുവിരൽ പോലും അനക്കിയില്ലെന്നും അദ്ദേഹം വിമർശിച്ചു.

Leave A Comment