കേരളം

സംസ്ഥാന ബജറ്റ്: ക്ഷേമപെൻഷൻ ഇത്തവണയും വർദ്ധിപ്പിക്കാനിടയില്ല

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇത്തവണയും ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാനിടയില്ല. രണ്ടാം പിണറായി സര്‍ക്കാർ കാലാവധി തീര്‍ക്കുമ്പോൾ പെൻഷൻ 2500 രൂപയാക്കുമെന്ന് പ്രഖ്യാപിത നയമായിരുന്നെങ്കിലും സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്ന നിലപാടിലാണ് ധനമന്ത്രി. അതേസമയം സപ്ലൈകോ അടക്കം പൊതുജനങ്ങളോട് നേരിട്ട് ഇടപെടുന്ന മേഖലകളിൽ അനുകൂലമായ ഒട്ടേറെ പ്രഖ്യാപനങ്ങൾക്കും ഇത്തവണ സാധ്യതയുണ്ട്.

ഫെബ്രുവരി കൂടി ചേര്‍ത്താൽ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കുടിശിക ആറ് മാസമാകും. ഒന്നാം പിണറായി സര്‍ക്കാരിന‍റെ കാലം തൊട്ടിങ്ങോട്ട് ഇത്രവലിയ കുടിശിക ഇതാദ്യമാണ്. പ്രതിമാസം 900 കോടി വകയിരുത്തുമെന്നും ക്ഷേമപെൻഷൻ അടക്കം സാമൂഹ്യസുരക്ഷ പദ്ധതികൾക്ക് പ്രാമുഖ്യം നൽകുമെന്നും നയപ്രഖ്യാപനത്തിൽ പറഞ്ഞ സര്‍ക്കാര്‍ പക്ഷെ പെൻഷൻ തുക കൂട്ടാൻ ഇത്തവണ തയ്യാറായേക്കില്ലെന്നാണ് സൂചന. പെൻഷൻ കമ്പനിയിലേക്ക് പണം വകയിരുത്താൻ കഴിഞ്ഞ ബജറ്റിലേര്‍പ്പെടുത്തിയ ഇന്ധന സെസ്സ് വഴി സമാഹരിച്ചത് 750 കോടി രൂപമാത്രമാണ്. ധനസ്ഥിതി അനുകൂലമല്ലെന്ന നിലപാട് ധനമന്ത്രി എടുത്തിട്ടുണ്ട്.

Leave A Comment