കേരളം

മസാലബോണ്ട് ഇടപാടിൽ തോമസ് ഐസക്കിന്‍റെ മൊഴിയെടുക്കൽ അനിവാര്യം; ഇഡി ഹൈക്കോടതിയിൽ

കൊച്ചി: മസാല ബോണ്ട് ഇടപാടിലെ  നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസക്കിന്‍റെ  മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇഡ‍ി ഹൈക്കോടതിയില്‍ വ്യക്തമാക്കി.
അന്വേഷണ നടപടികളിൽ കോടതി സ്റ്റേ അനുവദിച്ചിട്ടില്ല.അതിനാലാണ്  ഐസക്കിന് വീണ്ടും സമൻസ് അയച്ചത്.

അതോടൊപ്പം മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നതും പ്രധാനമാണ്. ഹൈക്കോടതിയിൽ ഇ.ഡി സത്യവാങ്മൂലം സമര്‍പ്പിച്ചു.ഇ .ഡി നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങൾക്കു മുന്നിൽ കോടതിയേയും ,അധികാരികളെയും വെല്ലുവിളിക്കുന്നു.അന്വേഷണം പൂർത്തിയാകണമെങ്കിൽ ഐസക്കിന്‍റെ  മൊഴിയെടുക്കണമെന്നും ഇ.ഡി വ്യക്തമാക്കി

Leave A Comment