കേരളം

‘ചുവപ്പ് ലോഹയിട്ട് കമ്മ്യൂണിസ്റ്റായി പ്രഖ്യപിച്ചതാണോ വിവര ദോഷം’; ഗീവർഗീസ് മാർ കൂറിലോസ്

തിരുവനന്തപുരം: വിവരദോഷി പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പരോക്ഷ മറുപടിയായി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് ഗീവർഗീസ് മാർ കൂറിലോസ്. ഷിബി പീറ്റർ എന്നയാളുടെ കുറിപ്പാണ് പങ്കുവെച്ചത്. മെത്രാനായ ശേഷം ചുവപ്പ് ലോഹയിട്ട് കമ്മ്യൂണിസ്റ്റായി പ്രഖ്യപിച്ചതാണോ വിവര ദോഷം എന്നാണ് കുറിപ്പ്. മൂലംപള്ളി, ചെങ്ങറ സമരങ്ങളിൽ പോരാളി ആയതാണോ വിവരദോഷമെന്നാണ് കുറിപ്പിലുള്ളത്.

ബിഷപ്പ് ഗീവർഗീസ് കൂറിലോസിന് വിവരദോഷി എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ പൂർണമായും യോജിക്കുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. അംബേദ്കറാണ് ഭാവി എന്ന് പ്രഖ്യാപിച്ചതാണോ വിവരദോഷം എന്നും യേശുവിനെ വിപ്ലവകാരിയായി സിപിഐഎം ചിത്രീകരിച്ചപ്പോൾ അനുകൂലിച്ചതാണോ വിവരദോഷം എന്നും പോസ്റ്റിൽ ചോദിക്കുന്നു.

Leave A Comment