കേരളം

സംയുക്ത അധ്യാപക സംഘടനകൾ ജോലിക്ക് ഹാജരാകാതെ പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: മുൻകൂട്ടി അറിയിപ്പ് നല്‌കാതെ ക്ലസ്റ്റർ യോഗം മാറ്റിവയ്ക്കു
കയും ഇന്ന് സ്‌കൂളുകളിൽ ക്ലാസുകൾ നടത്താൻ തീരുമാനിക്കുകയും ചെ യത വിദ്യാഭ്യാസ വകുപ്പിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് സംയുക്ത അധ്യാപ ക സംഘടനകൾ ഇന്ന് ജോലിക്ക് ഹാജരാകാതെ പ്രതിഷേധിക്കുമെന്നു കെ പിഎസ്‌ടിഎ സംസ്ഥാന പ്രസിഡൻ്റ കെ.അബ്ദുൾ മജീദ് അറിയിച്ചു.

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന, അധ്യാപകർക്കുള്ള ക്ലസ്റ്റർ മറ്റൊരു ദിവസത്തേക്കു മാറ്റിയതായും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ നടപടിയിലാണ് അധ്യാപകർ പ്രതി ഷേധിക്കുന്നത്.

ശനിയാഴ്ചപ്രവൃത്തി ദിനമായ ആഴ്‌ചയിൽ പൊതു അവധിദിവസം ഉണ്ടെങ്കി ൽ ആ ദിനത്തിലെ ടൈംടേബിൽ അനുസരിച്ചായിരിക്കും ശനിയാഴ്ച്‌ച ക്ലാസുകൾ നടത്തേണ്ടതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലറിൽ വ്യക്തമാക്കി.

Leave A Comment