തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമവോട്ടർ പട്ടിക പുറത്തുവിട്ട് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ. 2,66,72,979 വോട്ടമാരാണ് സംസ്ഥാനമൊട്ടാകെ ഉള്ളത്. 2024 ജനുവരി ഒന്നാം തീയതിയോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. 1,26,29,715 പുരുഷൻമാരും 1,40,43,026 സ്ത്രീകളും 238 ട്രാൻസ്ജെൻഡറുകളുമാണ് അന്തിമ പട്ടികയിലുള്ളത്.
കരട് വോട്ടർ പട്ടിക സംബന്ധിച്ച് ജൂണ്‍ 21 വരെ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചാണ് ഇലക്‌ട്രല്‍ രജിസ്ട്രേഷൻ ഓഫീസർമാർ അന്തിമ പട്ടിക തയ്യാറാക്കിയത്. വോട്ടർപട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്‌ക്ക് ലഭ്യമാണ്.
Leave A Comment