ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു
പത്തനംതിട്ട: മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിലാണ് നട തുറന്നത്.
ചിങ്ങമാസ ആരംഭമായ ഇന്ന് രാവിലെ 5 മണിക്ക് നട തുറന്നു. കനത്ത മഴയിലും വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.
ചിങ്ങമാസ പൂജകൾക്ക് ശേഷം ഓഗസ്റ്റ് 21ന് നട അടയ്ക്കും.
Leave A Comment