കേരളം

ഓണക്കാലത്തെ വിപണി ഇടപെടലിന് 300 കോടി രൂപ പരിമിതമാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: ഓണക്കാലത്തെ വിപണി ഇടപെടലിന് 300 കോടി രൂപ പരിമിതമാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. എങ്കിലും പരമാവധി നല്ല രീതിയിൽ ഓണക്കാലത്തെ നേരിടുമെന്ന് മന്ത്രി പറഞ്ഞു. റേഷൻ കടകളിലും സപ്ലൈകോയിലും ഉണ്ടായിരുന്ന പഞ്ചസാരയുടെ ക്ഷാമം പരിഹരിച്ചു. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന പഞ്ചസാരയുടെ വിലയിൽ നേരിയ വർദ്ധനവ് വരുത്തേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

Leave A Comment