സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല; ചേലക്കര ചേര്‍ത്തുപിടിച്ചെന്ന് യു.ആര്‍. പ്രദീപ്
ചേലക്കര: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്‍റെ തെളിവാണ് ചേലക്കരയിലെ മുന്നേറ്റമെന്ന് യു.ആര്‍ പ്രദീപ്. ചേലക്കരയിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ ചേര്‍ത്തുപിടിച്ചു. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായെന്നും പ്രദീപ് പ്രതികരിച്ചു.
വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ലീഡ് നിലനിര്‍ത്തിയ പ്രദീപ് ഒരുഘട്ടത്തിലും പിന്നിലായില്ല. 9281 വോട്ടുകള്‍ക്കാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസാണ് രണ്ടാം സ്ഥാനത്ത്.
അതേ സമയം ചെങ്കോട്ടയാണ് ഈ ചേലക്കര എന്നും എല്‍ഡിഎഫ് ഭൂരിപക്ഷം പതിനായിരം കടക്കുമെന്നും കെ.രാധാകൃഷ്ണനും പ്രതികരിച്ചു.
Leave A Comment