കേരളം

എന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദി, നിങ്ങള്‍ക്കായി പോരാടുമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. ഈ വിജയം നിങ്ങളുടേത് കൂടിയാണ്. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് അങ്ങേയറ്റം നന്ദി അറിയിക്കുന്നു. വയനാടിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും മനസ്സിലാക്കി അതിനായി പാർലമെന്റിൽ പോരാടുമെന്നും പ്രിയങ്ക ഗാന്ധി.

2024ലെ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മറികടന്ന്, നാല് ലക്ഷത്തി പതിനായിരത്തി തൊള്ളായിരത്തി മുപ്പത്തിയൊന്ന് വോട്ടുകള്‍ക്കാണ് പ്രിയങ്കയുടെ വിജയം.  എല്‍ഡിഎഫിന് 75,622 വോട്ടും എന്‍‍ഡിഎയ്ക്ക് 32,965 വോട്ടും കുറ‍ഞ്ഞു. പോള്‍ ചെയ്തതില്‍ 65 ശതമാനത്തിലധികം വോട്ടും പ്രിയങ്ക നേടി. 

Leave A Comment