ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു
കൊച്ചി: പ്രശസ്ത ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 69 വയസ്സായിരുന്നു.ചരിത്രകാരനായ വിവികെ വാലത്തിന്റെ മകനാണു മോപ്പസാങ്. 1956 മെയ് 26നാണ് ജനനം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ ജീവനക്കാരനായിരുന്നു.
എഴുത്തുകാരന്‍ സോക്രട്ടീസ് കെ വാലത്ത്, ഐന്‍സ്റ്റീന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ബിഎസ്എൻഎൽ റിട്ടയേർഡ് ഉദ്യോഗസ്ഥ മിനിയാണ് ഭാര്യ. മകൻ ഡിജിറ്റൽ ചിത്രകാരൻ വാൻഗോവ്. മകൾ ഏയ്ഞ്ചൽ. കോവിഡ് ലോക്ക് ഡൗണിന്റെ കാലത്ത് ഫെയ്‌സ്ബുക്കില്‍ ലൈവായി വരച്ച 'സെവന്‍ പിഎം ലൈവ്' എന്ന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രരചന പഠിക്കുന്നവര്‍ക്ക് ക്ലാസ് കൂടിയായിരുന്നു ഈ പരിപാടി.
എസ്പിസിഎസിന്റെ(സാഹിത്യപ്രവർത്തക സഹകരണ സംഘം) പബ്ലിക്കേഷൻ മാനേജരായിരുന്ന മോപസാങ് ചിത്രരചനയിലേക്ക് എത്തുന്നത്. സ്വന്തമായാണു വരയ്ക്കാൻ പഠിച്ചത്.വാട്ടർകളറാണ് ചെയ്യുന്നത് ഏറെയും. ജോലിയിൽ നിന്നു വിരമിച്ച ശേഷം പെയിന്റിങ്ങിലേക്ക് തിരിഞ്ഞപ്പോൾ കൂടുതലും കഥകളി ചിത്രങ്ങളാണ്ചെയ്തത്.
Leave A Comment