കർഷകർ കാത്തിരുന്ന പുതുവർഷം: ഇന്ന് ചിങ്ങം ഒന്ന്
മാള: ഇന്ന് ചിങ്ങം ഒന്ന്. കര്‍ഷകദിനം. ഒട്ടേറെ പ്രതീക്ഷകളുമായി കര്‍ഷകര്‍ കാത്തിരുന്ന പുതുവര്‍ഷം. ഇക്കുറി കാലാവസ്ഥ അനുകൂലമായപ്പോള്‍ പാടങ്ങള്‍ വിളഞ്ഞു. പൊന്നിന്‍ചിങ്ങത്തെ കണികണ്ട് പുതിയ നാളുകളിലേക്ക് പ്രവേശിക്കുകയാണ് ഒരോ കര്‍ഷകനും. ദാരിദ്ര്യവും ദുരിതവും മാത്രം വിതക്കുന്ന പഞ്ഞമാസമത്തെ കര്‍ഷകര്‍ കള്ളകര്‍ക്കിടകം എന്ന് പേരിട്ട് വിളിച്ചു. തൊട്ട് പിന്നാലെ എത്തുന്നതാണ് പ്രത്യാശയുടെ പൊന്നിന്‍ ചിങ്ങം. പാടത്ത് നിറഞ്ഞ പൊന്‍കതിരുകളാണ് ഈ പുതു വര്‍ഷത്തെ വരവേല്‍ക്കുന്നത്. അവിടുന്ന് അങ്ങോട്ട് ഒരോ കര്‍ഷകനും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകളായിരുന്നു.ഈ വർഷത്തെ ചിങ്ങം ഒന്നിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊല്ലവർഷത്തിലെ പുതിയ നൂറ്റാണ്ടിന്റെ തുടക്കം കൂടിയാണ് ഇന്ന്. കൊല്ലവർഷം 1201 ആരംഭിക്കുന്നത് ഇന്നാണ്. കൊല്ലവർഷത്തിലെ പന്ത്രണ്ടാം നൂറ്റാണ്ടിന് ഇന്നലെ അവസാനമായി. ഇന്ന് പുലരുന്നത് കൊല്ലവർഷത്തിലെ പതിമൂന്നാം നൂറ്റാണ്ടിലേക്കാണ്.
Leave A Comment