കേരളം

പാടശേഖരത്തിൽ അമ്മയും മകളും മുങ്ങി മരിച്ചു

മലപ്പുറം:  ചങ്ങരംകുളത്ത് പാടശേഖരത്തിൽ അമ്മയും മകളും മുങ്ങി മരിച്ചു. ഷൈനി (40) ആശ്ചര്യ (12) എന്നിവരാണ് മുങ്ങിമരിച്ചത്.

ഓണാവധിക്ക് ഒതളൂർ ഉള്ള ഷൈനിയുടെ ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിയതായിരുന്നു ഇരുവരും.പാടശേഖരത്തിലൂടെ അമ്മയും രണ്ടുമക്കളും കൂടി നടന്നുപോകുമ്പോൾ ഒരു കുട്ടി വെള്ളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അമ്മ കുട്ടിയെ രക്ഷപ്പെടുത്താനായി വെള്ളത്തില്‍ ഇറങ്ങി. രണ്ടുപേരും വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന കുട്ടി നിലവിളിച്ചാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ആശ്ചര്യ. കുന്നംകുളത്താണ് ഷൈനിയെ വിവാഹം കഴിച്ച്‌ അയച്ചിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ചയാണ് അമ്മയും മക്കളും ഒതളൂരിലെ ബന്ധുവീട്ടിലെത്തിയത്.

Leave A Comment