കേരളം

ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള​പ്പാ​ളി മാ​റ്റി​യി​ട്ടി​ല്ല; ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചു

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ സാ​മ്പിൾ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചു. ജം​ഷ​ഡ്പൂ​രി​ലെ ലാ​ബി​ൽ നി​ന്നു​ള്ള ഫ​ല​മാ​ണ് ല​ഭി​ച്ച​ത്. നാ​ലു​മാ​സം മു​ൻ​പാ​ണ് സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. സ്വ​ര്‍​ണം പൂ​ശാ​ന്‍ പു​റ​ത്തു കൊ​ണ്ടു​പോ​യ ക​ട്ടി​ള​പ്പാ​ളി​ക​ള്‍ മാ​റ്റി​യി​ട്ടി​ല്ലെ​ന്നും പാ​ളി​ക​ളി​ൽ പൊ​തി​ഞ്ഞി​രു​ന്ന സ്വ​ർ​ണം മാ​ത്ര​മാ​ണ് ത​ട്ടി​യെ​ടു​ത്ത​തെ​ന്നു​മാ​ണ് ക​ണ്ടെ​ത്ത​ൽ. ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ​പാ​ളി, ക​ട്ടി​ള​പ്പാ​ളി എ​ന്നി​വ​യി​ല്‍ നി​ന്നു​ള്ള സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചാ​യി​രു​ന്നു എ​സ്‌​ഐ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

എ​ട്ടോ​ളം സാ​മ്പി​ളു​ക​ളാ​യി​രു​ന്നു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ ഫ​ല​മാ​ണ് എ​സ്ഐ​ടി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ചെ​മ്പു​പാ​ളി​ക​ളു​ടെ കാ​ല​പ്പ​ഴ​ക്ക നി​ർ​ണ​യ​വും ല​ഭി​ച്ച ഫ​ല​ത്തി​ലു​ണ്ട്. പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​റ്റ​പ​ത്രം ഉ​ട​ൻ ത​ന്നെ സ​മ​ർ​പ്പി​ച്ചേ​ക്കും.

Leave A Comment