കേരളം

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ എറണാകുളം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 377 അ​റ​സ്റ്റ്

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ ശേ​ഷം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത് 377 പേ​ര്‍. ജി​ല്ലാ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്ലി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ക​ഴി​ഞ്ഞ 16 ദി​വ​സ​ത്തി​ന​കം കൊ​ച്ചി സി​റ്റി​യി​ല്‍ 232പേ​രും എ​റ​ണാ​കു​ളം റൂ​റ​ലി​ല്‍ 145 പേ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജൂ​ൺ ര​ണ്ടി​ന് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ആ​രം​ഭി​ച്ച് ഇ​ന്ന​ലെ വ​രെ കൊ​ച്ചി സി​റ്റി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 212 എ​ൻ​ഡി​പി എ​സ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ല​ഹ​രി വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടു കേ​സു​ക​ളും ചെ​റി​യ അ​ള​വി​ലു​ള്ള ല​ഹ​രി മ​രു​ന്നു വി​ല്പ​ന സം​ബ​ന്ധി​ച്ച 130 കേ​സു​ക​ളും സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​നാ​യി ല​ഹ​രി കൈ​വ​ശം വ​ച്ച​തി​ന് 74 കേ​സു​ക​ളും കൊ​ച്ചി സി​റ്റി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ഇ​ക്കാ​ല​യ​ള​വി​ൽ 12.11 കി​ലോ ക​ഞ്ചാ​വ്, 444.38 ഗ്രാം ​എം​ഡി എം ​എ, 11 എ​ൽ എ​സ്ഡി സ്റ്റാ​മ്പ് , 26.82 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 11.81 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ, 1.93 ഗ്രാം ​മെ​റ്റാ ഫി​ത്ത​മി​ൻ എ​ന്നി​വ​യും കൊ​ച്ചി സി​റ്റി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.ക​ഞ്ചാ​വ് ബീ​ഡി - 74 എ​ണ്ണം, ക​ഞ്ചാ​വ് ചെ​ടി - ഒ​രെ​ണ്ണം എ​ന്നി​വ ഇ​ക്കൂ​ട്ട​ത്തി​ൽ ്പെ​ടും.

എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ 135 എ​ൻ​ഡി​പി​എ​സ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 100 കി​ലോ ക​ഞ്ചാ​വ്, 750 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 10 ഗ്രാം ​എം​ഡി​എം​എ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ക്കു​ക​യു​ണ്ടാ​യി.

Leave A Comment