കേരളം

സാമൂഹിക സുരക്ഷാ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് ഫെബ്രുവരി 28 വരെ സമർപ്പിക്കാം

തിരുവനന്തപുരം: 2019 - ഡിസംബർ 31 വരെ സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചതായി ധനകാര്യ വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അയച്ച സർക്കുലറിൽ അറിയിച്ചു.

2022 സെപ്തംബർ ഒന്നിന് ശേഷം വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

2023 ഫെബ്രുവരി 28 നുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർക്ക് പെൻഷൻ തടയുന്നതാണന്ന് സർക്കുലറിൽ പറയുന്നു.

Leave A Comment