'സ്വപ്നയുടെ ആരോപണത്തില്‍ നടപടി വേണം' ദേശീയ വനിത കമ്മീഷന് ശോഭ സുരേന്ദ്രന്‍റെ പരാതി
ദില്ലി: സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളിൽ ദേശീയ വനിത കമ്മീഷനോട് നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, പി.ശ്രീരാമകൃഷ്ണൻ, എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മയ്ക്ക് ശോഭാ സുരേന്ദ്രൻ കത്ത് നൽകി. സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് നേരത്തെ കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രിയേയും കണ്ടിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ ഉൾപ്പെട്ട മാധ്യമ വാർത്തകളും ശോഭ സുരേന്ദ്രൻ വനിതാ കമ്മീഷന് കൈമാറി.ദേശീയ വനിതാ കമ്മീഷൻ അടിയന്തര നടപടി ഉറപ്പ് നൽകി എന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.നേതാക്കൾക്ക് എതിരെ പീഡന കുറ്റം ചുമത്തി കേസെടുക്കണം .കേരളത്തിലെ സ്ത്രീകളെ അധികാരത്തിൽ ഇരിക്കുന്നവർ വേട്ടയാടുന്നു ,എത്ര ഉന്നതരായാലും നിയമ നടപടി സ്വീകരിക്കണം .കൊള്ള നടത്തുന്നവരാണ് കേരളത്തിൽ ഭരണത്തിന് നേതൃത്വം നൽകുന്നത് എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
Leave A Comment