നരബലി: പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി
കോട്ടയം: ഇലന്തൂർ ഇരട്ട നരബലിയിൽ ഇരയായ തമിഴ്നാട് സ്വദേശി പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മുറിച്ച് മാറ്റപ്പെട്ട ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയായതോടയാണ് മൃതദേഹം ബന്ധുകൾക്ക് വിട്ടുകൊടുത്തത്.
പത്മയുടെ മകനായ സേട്ട്, സഹോദരി പളനിയമ്മ എന്നിവർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പത്മയുടെ സംസ്കാര ശുശ്രൂഷകൾ ധർമപുരിയിൽ നടത്തുമെന്ന് ഇവർ അറിയിച്ചു.
നരബലിയിൽ ജീവൻ നഷ്ടമായ എറണാകുളം സ്വദേശി റോസിലിയുടെ മൃതദേഹാവിശിഷ്ടങ്ങളിലെ ഡിഎൻഎ പരിശോധന ഉടൻ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
Leave A Comment