വിഴിഞ്ഞം സമരം: സര്‍ക്കാരിന്റേത് നിഷേധാത്മക നിലപാടെന്ന് കെസിബിസി
കൊച്ചി:വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെസിബിസി. ഇന്നലെ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ദൗർഭാഗ്യകരം. തുറമുഖ നിർമ്മാണം മൂലം ഉണ്ടാകുന്ന അടിസ്ഥാന പ്രശ്നങ്ങളെ പഠിക്കുകയും പരിഹാരം കാണുകയും വേണമെന്ന ആവശ്യങ്ങളിലുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും കെസിബിസി കുറ്റപ്പെടുത്തി. ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരായ കേസ് ദുരുദ്ദേശപരമാണ്. കേസും ഭീഷണിയും കൊണ്ട് സമരം അവസാനിപ്പിക്കില്ല. സര്‍ക്കാര്‍ വിവേകത്തോടെ പെരുമാറണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
Leave A Comment