കേരളം

ഓണക്കിറ്റ് വിതരണത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി ജി.ആർ. അനിൽ.നെറ്റ്‌വർക്ക് തകരാർ പരിഹരിച്ചു. ബദൽ മാർഗങ്ങളും ഉടനുണ്ടാകും. ഇന്നലെ മാത്രം 9,83572 കിറ്റ് വിതരണം ചെയ്തതായും മന്ത്രി വ്യക്തമാക്കി. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തും. റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും.


വിവിധ വിഭാഗങ്ങളിലെ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വാങ്ങാന്‍ പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചത് തിരക്കൊഴിവാക്കാനാണ്. അസൗകര്യം മൂലം അന്നേദിവസം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് മറ്റുദിവസങ്ങളില്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച കിറ്റിന്‍റെയും റേഷന്‍റെയും വിതരണം സെർവർ തകരാർ മൂലം പലയിടത്തും വിതരണ, മുടങ്ങിയിരുന്നു.

 പലതവണ ശ്രമിക്കുമ്പോഴാണ് ഒ.ടി.പി വരുന്നത്.
ഒരാൾക്ക് റേഷൻ കൊടുക്കാൻ 10 മുതൽ 15 മിനിറ്റ് വരെ സമയമെടുക്കുന്നതായും രാവിലെ 11 മുതൽ 12വെരയും വൈകുന്നേരം അഞ്ച് മുതൽ ഏഴുവെരയും സെർവർ നിശ്ചലാവസ്ഥയായെന്നും റേഷൻ വ്യാപാരികളുടെ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.

Leave A Comment