കേരളം

ഇ.പിക്കെതിരായ അന്വേഷണം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം: സിപിഎം കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: ഇ.പി.
ജയരാജനെതിരായ അന്വേഷണം സിപിഎം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് കേന്ദ്ര നേതൃത്വം. സംസ്ഥാന കമ്മിറ്റിയില്‍ ഇ.പിക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി കേന്ദ്ര നേതാക്കള്‍ എത്തിയത്.

അന്വേഷണത്തിന് പിബിയുടെ അനുമതി ഇപ്പോള്‍ ആവശ്യമില്ല. ആക്ഷേപം എഴുതിക്കിട്ടുമ്പോള്‍ അന്വേഷിക്കാന്‍ ധാരണയായിട്ടുണ്ട്. നടപടി വേണമെങ്കില്‍ മാത്രം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും നേതൃത്വം അറിയിച്ചു.

അതേസമയം, ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇ.പി. ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്ന് ഉള്‍പ്പടെ രാജിവച്ചേക്കും. വെള്ളിയാഴ്ച്ചത്തെ സിപിഎം സെക്രട്ടറിയേറ്റിലും ഇപി പങ്കെടുക്കില്ല.

Leave A Comment