'ഇ.പിയുടെ ചിറകരിയാൻ പിണറായി കളിക്കുന്ന കളികളാണിത്'; കെ എം ഷാജി
കോഴിക്കോട്: ഇ.പി. ജയരാജനെതിരേയുള്ള സാമ്പത്തിക ആരോപണത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. ഇ.പിയുടെ ചിറകരിയാൻ പിണറായി മൂലക്കിരുത്തിയ പി. ജയരാജനെ കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോളെന്നും ഷാജി പറഞ്ഞു.
റിസോർട്ടിനായി കുന്നിടിക്കൽ തുടങ്ങിയിട്ട് നാളുകുറേയായി. കോടിക്കണക്കിന് രൂപ നിക്ഷേപിച്ച പദ്ധതിയാണ്. അതിന് എല്ലാ അനുമതിയും കൊടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര്യയാണെന്നും ഷാജി പറഞ്ഞു.
Leave A Comment