ഇ.പി. ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടി: എം.വി. ഗോവിന്ദൻ
ന്യൂഡൽഹി: ഇ.പി. ജയരാജനെതിരായ സാമ്പത്തിക ആരോപണം മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിബിയിൽ ഇതുസംബന്ധിച്ച് ഒരു ചർച്ചയും ഉണ്ടാകില്ലെന്നും ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വിവാദത്തിൽ ആദ്യമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിക്കുന്നത്.
പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ അജണ്ടയില്‍ ജയരാജന്‍ വിഷയം ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും വിഷയം പരിശോധിക്കുമെന്നാണ് സൂചന. അതേസമയം, ഇ.പിക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചത്.
Leave A Comment