സംസ്ഥാന സ്കൂൾ കലോത്സവം : തൃശൂർ ടീം സജ്ജം
തൃശൂർ : കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള തൃശൂർ ജില്ലാ ടീം സജ്ജമായി. ജനുവരി 3 മുതൽ 7 വരെയാണ് കലോത്സവം. കോഴിക്കോട് നഗരത്തിലെ 24 വേദികളിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനുള്ള നിർദ്ദേശങ്ങൾ കൊടുക്കാനുള്ള യോഗം തൃശൂർ ഹോളിഫാമിലി ഹൈസ്കൂളിൽ ചേർന്നു. വിദ്യാഭ്യാസ ഉപഡയറക്ടർ ടിവി മദനമോഹനൻ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ വിഎം കരീം, ഈസ്റ്റ് എഇഒ പിഎം ബാലകൃഷ്ണൻ, എൻഎൻ രാമൻ, സംസ്കൃതം അറബി കൺവീനർമാർ, സംഘടനാ നേതാക്കൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ജില്ലാ പ്രോഗാം കൺവീനർ ബി സജീവ് സ്വാഗതവും ഹോളിഫാമിലി ഹൈസ്കൂൾ പ്രധാനധ്യാപിക സിസ്റ്റർ ജോസഫീന നന്ദിയും പറഞ്ഞു. ജില്ലാ കൺവീനർ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. വിവിധ ഉപജില്ലാ കൺവീനർമാരും രക്ഷിതാക്കളുo എസ് കോർട്ടിങ്ങ് ടീച്ചേഴ്സും പങ്കെടുത്തു.
Leave A Comment