കേരളം

യുവതിയുടെ നെഞ്ചിലെ ഗൈഡ് വയർ നീക്കാനുള്ള ശസ്ത്രക്രിയ പരാജയം

തിരുവനന്തപുരം∙ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ കാട്ടാക്കട കിള്ളി സ്വദേശി എസ്.സുമയ്യയുടെ (26) ശരീരത്തില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ വയര്‍ നീക്കാന്‍ ഇന്നാണ് കീ ഹോള്‍ ശസ്ത്രക്രിയയിലൂടെ ശ്രമിച്ചത്. രണ്ടു തവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 

ട്യൂബിന്റെ രണ്ടറ്റവും ധമനികളോടു ഒട്ടിച്ചേര്‍ന്ന അവസ്ഥയിലാണ്. മേജര്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അതിനു താല്‍പര്യമില്ലെന്ന നിലപാടാണു സുമയ്യയുടെ കുടുംബം സ്വീകരിച്ചിരിക്കുന്നത്. 70 സെന്റീമീറ്റര്‍ നീളമുള്ള ഗൈഡ്‌വയര്‍ ആണ് രണ്ടര വര്‍ഷമായി സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിക്കിടക്കുന്നത്.

Leave A Comment